നെയ്‌വേലി ലിഗ്നെെറ്റ് കോർപറേഷൻ തെർമൽ പവർ പ്ലാൻ്റിൽ വൻ സ്ഫോടനം; രണ്ട് പേർ മരിച്ചു

17 injured in Tamil Nadu’s Neyveli Lignite power plant boiler explosion: Report

നെയ്‌വേലി ലിഗ്നെെറ്റ് കോർപറേഷൻ തെർമൽ പവർ പ്ലാൻ്റിൽ വൻ സ്ഫോടനം. രണ്ടാം തെർമലിലെ അഞ്ചാം ബോയ്‌ലറിലാണ് സഫോടനം ഉണ്ടായത്. പ്രാഥമിക വിവരമനുസരിച്ച് രണ്ട് പേർ മരിച്ചതായും 17 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സ്ഫോടനം ഉണ്ടായ സമയത്ത് 15 ഓളം ആളുകൾ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.

നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. 70 ശതമാനത്തിലധികം പൊള്ളലേറ്റ പത്തോളം പേരുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇവരെ തിരുച്ചിറപ്പള്ളിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. പ്ലാൻ്റിൻ്റെ റസ്ക്യൂ ടീമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. നൂറോളം പേർ ജോലി ചെയ്യുന്ന പ്ലാൻ്റാണിത്. ഇതിന് മുമ്പും ഇവിടെ സ്ഫോടനം നടത്തിട്ടുണ്ട്.

content highlights: 17 injured in Tamil Nadu’s Neyveli Lignite power plant boiler explosion: Report