സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടി; വർധനവ് കൊവിഡ് കാലത്തേക്ക് മാത്രം

Bus fare hike in Kerala

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ മന്ത്രിസഭയുടെ അംഗീകാരം. ദൂരപരിതി കുറച്ചുകൊണ്ടാണ് ബസ് ചാർജ് വർധിപ്പിച്ചത്. അഞ്ച് കിലോമീറ്ററിന് 8 രൂപ എന്നത് രണ്ടര കിലോമീറ്ററിന് 8 രൂപയാക്കി. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ്റെ ശുപാർശ പ്രകാരമാണ് ചാർജ് വർധിപ്പിച്ചത്.

കൊവിഡ് കാലത്തേക്ക് മാത്രമായിരിക്കും വർധനവ്. രണ്ടര കിലോമീറ്ററിന് 8 രൂപ വർധിക്കുമ്പോൾ ഇനി 5 കിലോമീറ്ററിന് 10 രൂപ നൽകേണ്ടിവരും. അതേസമയം വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണമെന്ന ആവശ്യം മന്ത്രിസഭ നൽകി. 

content highlights: Bus fare hike in Kerala