ബോട്സ്വാനയിൽ രണ്ട് മാസത്തിനിടെ 350 ഓളം കാട്ടാനകളെ ചത്ത നിലയിൽ കണ്ടെത്തി

Mysterious Deaths Of Over 350 Elephants In Africa Baffle Scientists

രണ്ട് മാസത്തിനിടെ ബോട്സ്വാനയിൽ 350 ഓളം കാട്ടാനകൾ ചരിഞ്ഞു. രാജ്യത്തിൻ്റെ വടക്കു പടിഞ്ഞാറ് ഭാഗത്താണ് വിവിധയിടങ്ങളിലായി ആനകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊവിഡ് വ്യാപനത്തിനിടെ ആനകളുടെ കൂട്ടത്തോടെയുള്ള ദുരൂഹ മരണം കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ആനകളുടെ നാഡീവ്യവസ്ഥ തകർന്നതാകാം മരണം സംഭവിക്കാൻ കാരണമെന്ന് ഡോ നിയാൽ മക്കാൻ അഭിപ്രായപെട്ടു. പരിക്കു പറ്റിയതോ വേട്ടയാടിയതിൻ്റെ ലക്ഷണങ്ങളൊ ഒന്നു തന്നെയില്ല. അതേസമയം ആനകളുടെ എണ്ണം ക്രമാതീതമായി വർധിച്ചതു മൂലം കൊലപെടുത്തിയതാകാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ആഫ്രിക്കയിലെ ആനകളുടെ എണ്ണം കുറയുമ്പോൾ കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ ബോട്സ്വാനയിലെ ആനകളുടെ എണ്ണം 80000 ത്തിൽ നിന്നും 130000 ആയി വർധിച്ചിരുന്നു. വെള്ളക്കെട്ടുകൾക്ക് സമീപമാണ് 70 ശതമാനം ആനകളുടെയും അവശിഷ്ടം കണ്ടെത്തിയത്. ഒകവാംങ്കോ ഡെൽറ്റയിൽ നൂറു കണക്കിനാനകളെ ആണ് ചത്ത നിലയിൽ കണ്ടെത്തിയത്. വരൾച്ച കാരണമല്ലാതെ ഇത്രയും ആനകൾ കൂട്ടത്തോടെ ചത്തത് ആശങ്കയോടെയാണ് ശാസ്ത്ര ലോകം കാണുന്നത്. ആനകളുടെ മൃതദേഹം ഭക്ഷിച്ച കഴുകന്മാർക്ക് കുഴപ്പമില്ലാത്തതിനാൽ വിഷബാധയേറ്റല്ല ആനകളുടെ മരണമെന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്.

Content Highlights; Mysterious Deaths Of Over 350 Elephants In Africa Baffle Scientists