ഇന്ത്യയിൽ ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തത് 26,506 കൊവിഡ് കേസുകൾ; 475 മരണം

With over 26,000 fresh cases, tally rises to 7,93,802

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 26,506 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 7,93,802 ആയി. ഇന്നലെ മാത്രം 475 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണം 21,604 ആയി ഉയർന്നു. 2,76,685 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 4,95,513 പേർക്ക് രോഗം ഭേദമായി.

ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ 2,76,685 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ 9,667 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 93,673 പേര്‍ ചികിത്സയിലുണ്ട്. 1,27,259 പേര്‍ രോഗമുക്തി നേടി. തമിഴ്നാട്ടിൽ 1,26,581 പേർക്കും ഡൽഹിയിൽ 1,07,051 പേർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 2,83,659  സാംപിളുകളാണ് ഇന്നലെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ജൂലെെ 9 വരെ 1,10,24,491 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് അറിയിച്ചു.

content highlights: With over 26,000 fresh cases, tally rises to 7,93,802