കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ജൂലൈ 25 മുതൽ രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളും അടച്ചിടാൻ ചൊവ്വാഴ്ച നടന്ന സുപ്രിം കമ്മിറ്റി യോഗം തീരുമാനിച്ചു. പൊതു സ്ഥലങ്ങളും കടകളും അടച്ചിടാൻ തീരുമാനിച്ചു. ആഗസ്റ്റ് എട്ടു വരെയാണ് ലോക്ഡൗൺ. രണ്ടാഴ്ച നീളുന്ന ലോക്ഡൗൺ കാലയളവിൽ രാത്രി ഏഴുമുതൽ പുലർച്ചെ ആറുവരെ രാജ്യത്തെ എല്ലാത്തരം സഞ്ചാരങ്ങളും തടയും. ബലിപെരുന്നാൾ പ്രാർഥനകൾ, പരമ്പരാഗത ഈദ് വിപണികൾ, പെരുന്നാൾ സന്ദർശനങ്ങൾ തുടങ്ങി ഒത്തു ചേരൽ പരിപായികളൊന്നും പാടില്ലെന്ന് സുപ്രീംകമ്മിറ്റി അറിയിച്ചു.
Content Highlights; complete lock down in oman