ഡൽഹിയിൽ കൊവിഡ് രോഗമുക്തി 88 ശതമാനത്തിലെത്തിയെന്ന് അരവിന്ദ് കെജരിവാൾ

‘Delhi Covid-19 model is being discussed in India and abroad’: Kejriwal

ഡൽഹിയിലെ കൊവിഡ് രോഗമുക്തി നിരക്ക് 88 ശതമാനത്തിലെത്തിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. 9 ശതമാനം ആളുകൾക്കേ ഇനി രോഗം ഭേദമാകാനുള്ളു എന്നും മുഖ്യമന്ത്രി അറിയിച്ചു. ഡൽഹിയിൽ കൊവിഡ് ബാധിച്ച് 3 ശതമാനം ആളുകളാണ് മരിച്ചതെന്നും മരണ നിരക്ക് കുറഞ്ഞാതായും കെജരിവാൾ വ്യക്തമാക്കി.

കോവിഡിനെ പ്രതിരോധിക്കാൻ ഡൽഹിയിൽ രണ്ടാം ഘട്ട ലോക്ക്ഡൗൺ വേണ്ടിവരില്ലെന്നും അത് സംതൃപ്തി നൽകുന്ന കാര്യമാണെന്നും, കോവിഡ് കാലത്ത് ജോലി നഷ്ടപെട്ടവർക്ക് ജോലി കണ്ടെത്താനായി സർക്കാർ പോർട്ടൽ തുടങ്ങിയെന്നും കെജ്‍രിവാൾ അറിയിച്ചു. ഇന്ത്യയിലും ലോകത്താകെയും കോവിഡിനെ പ്രതിരോധിച്ച ഡൽഹി മാതൃക ചർച്ചയാവുമെന്ന് കെജ്‍രിവാൾ പറഞ്ഞു

Content Highlights; ‘Delhi Covid-19 model is being discussed in India and abroad’: Kejriwal