സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി; ഇന്ന് മാത്രം ആറ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ കൊവിഡ് ബാധിച്ച് ദിനംപ്രതി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയുയര്‍ത്തുന്നു. ഇന്ന് ഉച്ചവരെ മാത്രം ആറ് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഞായറാഴ്ച കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

രാവിലെ മരിച്ച കളമശ്ശേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപി, ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ഏലിക്കുട്ടി ദേവസ്യ, കണ്ണൂരില്‍ ചക്കരയ്ക്കല്‍ സ്വദേശി സജിത്, കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ഹസൈനാര്‍ ഹാജി, ഉപ്പള സ്വദേശി ഷെഹര്‍ബാനു എന്നിവരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്.

കൂടാതെ, ശനിയാഴ്ച മലപ്പുറത്ത് മരിച്ച പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Content Highlight: 6 Covid Deaths reported in a single day from Kerala