ഇന്ത്യൻ സെെന്യത്തെ പട്രോളിംഗിൽ നിന്ന് തടയാൻ ഒരു ശക്തിയ്ക്കും കഴിയില്ല; രാജ്നാഥ് സിംഗ്

ഇന്ത്യൻ സെെന്യത്തെ പട്രോളിംഗിൽ നിന്ന് തടയാൻ ഒരു ശക്തിയ്ക്കും കഴിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ലഡാക്ക് വിഷയത്തിൽ രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ പ്രതിരോധ മന്ത്രി എ കെ ആൻ്റണി അടക്കമുള്ളവരുടെ ചോദ്യങ്ങൾക്ക് ഉത്തരമായാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്.  കിഴക്കൻ ലഡാക്കിലെ പട്രോളിംഗ് പാറ്റേണിൽ ഇന്ത്യ യാതൊരു മാറ്റവും വരുത്താൻ പോകുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ ഇപ്പോൾ ഇത് സംബന്ധിച്ച് കൂടുതൽ വിശദീകരിക്കാൻ കഴിയില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

പരമാധികാരം സംരക്ഷിക്കും എന്ന് പറയുന്നതിലൂടെ സർക്കാർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് എ. കെ. ആൻ്റണി ആവശ്യപ്പെട്ടു. ഗാൽവാൻ താഴ്വര ഇതുവരെ തർക്കമേഖല ആയിരുന്നില്ലെന്നും അവിടെ പോലും ഇന്ത്യൻ സെെനികർക്ക് പട്രോളിംഗ് നടത്താൻ കഴിയുന്നില്ലെന്നും എ കെ ആൻ്റണി ചൂണ്ടിക്കാട്ടി. അതിർത്തി പ്രശ്നത്തിൽ തൻ്റെ പാർട്ടിയായ കോൺഗ്രസ് പൂർണ പിന്തുണ നൽകാമെന്നും എന്നാൽ ലഡാക്കിൽ നേരത്തെ ഉണ്ടായിരുന്ന സ്ഥിതി പുനസ്ഥാപിക്കപ്പെടുമെന്ന് ഉറപ്പ് വരുത്താൻ സർക്കാരിന് കഴിയുമോ എന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ചോദിച്ചു. 

content highlights: “No Force Can Stop Army From Patrolling”: On Ladakh, Rajnath Singh To MPs