യുഎസിലെ തങ്ങളുടെ ജീവനക്കാരിൽ ഇപരുപതിനായിരത്തിലധികം ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതായി ഓൺലൈൻ ഷോപ്പിങ് കമ്പനി ആമസോൺ അറിയിച്ചു. 13. 7 ലക്ഷം ജീവനക്കാരാണ് അമേരിക്കയിൽ ആമസോണിന് വേണ്ടി ജോലി ചെയ്യുന്നത്. മാർച്ച് മാസം ആദ്യം മുതൽ സെപ്റ്റംബർ 19 വരെ 19800 ത്തിലധികം ജീവനക്കാർക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് കമ്പനി വ്യക്തമാക്കി.
അതേസമയം അമേരിക്കയിലെ സാധാരണക്കാരെ അപേക്ഷിച്ച് തങ്ങളുടെ ജീവനക്കാരിൽ രോഗപകർച്ച കുറവാണെന്നും കമ്പനി കൂട്ടിച്ചേർത്തു. ആമസോൺ ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടേയും മാസങ്ങൾ നീണ്ട സമ്മർദ്ധത്തിന്റെ ഭാഗമായാണ് വിവരങ്ങൾ പുറത്തു വിടാൻ കമ്പനി തയ്യാറായത്.
Content Highlights; nearly twenty thousand employees tested positive for covid says amazon