ചട്ടലംഘനം; ഇ- കൊമേഴ്സ് സ്ഥാപനങ്ങൾക്ക് നോട്ടീസ് അയച്ച് കേന്ദ്ര സർക്കാർ

Amazon, Flipkart slapped with govt notice for not displaying country of origin on products sold

പുതുതായി കൊണ്ടുവന്ന നിയമങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്ന് ആമസോൺ, ഫ്ലിപ്പ്കാർട്ട് ഉൾപ്പെടെയുള്ള ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് കേന്ദ്രത്തിൻ്റെ നോട്ടീസ്.  ഉത്പന്നം നിർമിച്ച രാജ്യം ഏതാണെന്ന് രേഖപ്പെടുത്തണമെന്ന നിയമമാണ് സ്ഥാപനങ്ങൾ ലംഘിച്ചത്. 15 ദിവസത്തിനകം മറുപടി ലഭിക്കണമെന്നും അല്ലാത്തപക്ഷം കർശന നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. 

ആമസോണിൻ്റേയും ഫ്ലിപ്പ്കാർട്ടിൻ്റേയും ബിഗ് ഇന്ത്യൻ സെയിൽ ആരംഭിച്ചിരിക്കെയാണ് സർക്കാരിൻ്റെ നടപടി. ആദ്യത്തെ ലംഘനത്തിന് 25,000 രൂപവരെ പിഴ ഈടാക്കാൻ കഴിയും. ആവർത്തിച്ചാൽ 50,000 രൂപവരെ പിഴയോ തടവോ ആണ് ശിക്ഷ. സെപ്റ്റംബർ 30നകം സ്ഥാപനങ്ങൾ നിയമം നടപ്പാക്കണമെന്ന് കഴിഞ്ഞ ജൂലെെയിലാണ് കേന്ദ്രം നിർദേശിച്ചത്.

ആത്മനിർഭർ ഭാരത് പദ്ധതിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിൻ്റ പുതിയ നീക്കം. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ നിലവിലെ വിൽപന ചട്ടം ലഘിച്ചതായി ഉപഭോക്ത്യകാര്യ മന്ത്രാലയവും ഭക്ഷ്യ പൊതുവിതരണ വകുപ്പും അറിയിച്ചിട്ടുണ്ട്. 

content highlights: Amazon, Flipkart slapped with govt notice for not displaying country of origin on products sold