കൊവിഡ് ലോക്ക്ഡൌണിനെ തുടർന്ന് ഒരു കുടുംബത്തിലെ നാല് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

; four of family found burnt to death in punjab faridkot district

പഞ്ചാബിലെ ഫരീദാകോട്ട് ജില്ലയിൽ ഒരു കുടൂംബത്തിലെ നാല് പേരെ ആത്മഹത്യ ചെയ്ത നിലയിൽ. ഫരീദ്കോട്ടിൽ നിന്നും 7 കിലോമീറ്റർ അകലെയുള്ള കലേർ ഗ്രാമത്തിലുള്ള വീട്ടിലാണ് സംഭവം. രണ്ട് കുട്ടികളടക്കമുള്ള കുടുംബത്തെയാണ് തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡ് ലോക്ക്ഡൌൺ മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന കുറിപ്പും കണ്ടെത്തി. ഇഷ്ടിക ചൂളയിലെ സൂപ്പർവൈസറും കുടുംബവുമാണ് ആത്മഹത്യ ചെയ്തത്. സൂപ്പർവൈസറുടെ ഭാര്യ(40), മകൾ(15) പത്ത് വയസ്സായ മകൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊവിഡ് ലോക്ക്ഡൌണിനെ തുടർന്ന് തങ്ങൾ വളരെയധികം ബുദ്ധിമുട്ടിലാണെന്ന് കാണിച്ച് എഴുതിയ മൂന്ന് പേജുള്ള എല്ലാവരും ഒപ്പിട്ട ആത്മഹത്യ കുറിപ്പും മൃതദേഹത്തിനു സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യക്കു മുൻപ് സൂപ്പർവൈസർ ഗ്രാമത്തിലുള്ളവർക്ക് മെസ്സെജ് അയച്ചിരുന്നതായുംഎന്നാൽ ആരും ഉറക്കത്തിനിടയിൽ കണ്ടില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവ സ്ഥലത്ത് ഫോറൻസിക് സംഘം എത്തിയിട്ടുണ്ട്. കുട്ടികൾ ഉറങഅങി കിടന്നപ്പോഴാണെ് അതോ ജീവനോടെയാണൊ തീകൊളുത്തിയതെന്ന കാര്യം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Content Highlights; four of family found burnt to death in punjab faridkot district