റിപ്പബ്വിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത മുംബൈ പോലീസ് നടപടിയെ അപലപിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ രംഗത്ത്. “മഹാരാഷ്ട്രയിലെ മാധ്യമ സ്വാതന്ത്രത്തിനെതിരെയുള്ള ആക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു. മാധ്യമങ്ങളോട് പാലിക്കേണ്ട മര്യാദ ഇതല്ല. ഇത് അടിയന്തരാവസ്ഥകാലത്തെ ഓർമിപ്പിക്കുന്നു” പ്രകാശ് ജാവദേക്കർ ട്വീറ്റ് ചെയ്തു.
मुंबई में प्रेस-पत्रकारिता पर जो हमला हुआ है वह निंदनीय है। यह इमरजेंसी की तरह ही महाराष्ट्र सरकार की कार्यवाही है। हम इसकी भर्त्सना करते हैं।@PIB_India @DDNewslive @republic
— Prakash Javadekar (@PrakashJavdekar) November 4, 2020
കൂടാതെ റിപ്പബ്ലിക് ടിവിക്കെതിരെയുള്ള മഹാരാഷ്ട്ര സർക്കാരിന്റെ ഫാസിസ്റ്റ് നടപടിയിൽ സോണിയാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും അദ്ധേഹം ട്വീറ്റിൽ വിമർശിച്ചു. ഇന്ന് രാവിലെയായിരുന്നു റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ വസതിയിൽ നിന്നും മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തത്.
2018 ൽ ഇന്റീരിയൽ ഡിസൈനറായിരുന്ന അൻവയ് നായികിന്റേയും അദ്ധേഹത്തിന്റെ മാതാവിന്റേയും ആത്മഹത്യയുമായി ബന്ധപെട്ട കേസിലാണ് അർണബിനെ അറസ്റ്റ് ചെയ്തത്. അൻവയ് നായികിന്റെ ആത്മഹത്യ കുറിപ്പിൽ അർണബിന്റെ പേരും പരാമർശിച്ചിരുന്നു. കേസിന്റെ അന്വേഷണം നേരത്തെ പോലീസ് അവസാനിപ്പിച്ചിരുന്നുവെങ്കിലും അൻവയ് നായികിന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുനരന്വേഷണം ആരംഭിച്ചത്.
Content Highlights; “Shades Of Emergency”: Ministers On Journalist Arnab Goswami’s Arrest