നിനക്കും പ്രസിഡൻ്റാകാമെന്ന് കമല ഹാരിസ് പേരക്കുട്ടിയോട്; വെെറലായി 12 സെക്കൻ്റുള്ള വിഡിയോ

ഡെമോക്രാറ്റിക് വെെസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി കമല ഹാരിസും പേരക്കുട്ടിയും തമ്മിലുള്ള രസകരമായ സംഭാഷണം സാമൂഹ്യ മാധ്യമങ്ങളിൽ വെെറലാകുന്നു. പേരക്കുട്ടിയോട് നിനക്കും പ്രസിഡൻ്റാകാം എന്ന് പറയുന്ന 12 സെക്കൻ്റുകൾ മാത്രമുള്ള വിഡിയോയാണ് വെെറലായിരിക്കുന്നത്. കമല ഹാരിസിൻ്റെ മരുമകളായ മീന ഹാരിസാണ് ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കമലയുടെ മടിയിലിരിക്കുന്ന മാസ്ക് ധരിച്ച പേരക്കുട്ടി തനിക്ക് പ്രസിഡൻ്റ് ആകണമെന്ന് പറയുകയാണ്. പിന്നാലെ ഒന്ന് ചിരിച്ചതിന് ശേഷം നിനക്കും പ്രസിഡൻ്റാകാം. പക്ഷേ ഇപ്പോഴല്ല. മുപ്പത്തിയഞ്ച് വയസ് ആയതിന് ശേഷം. എന്നാണ് കമല ഹാരിസ് മറുപടി പറയുന്നത്. പിന്നീട് ബഹിരാകാശ യാത്രികനായ പ്രസിഡൻ്റ് ആകണമെന്നും കുട്ടി പറയുന്നുണ്ട്. 

ഇരുവരും തമ്മിലുള്ള സംഭാഷണം ഒരു മണിക്കൂറോളം നീണ്ടു എന്നു പറഞ്ഞുകൊണ്ടാണ് മീന ഹാരിസ് വിഡിയോ പങ്കുവെച്ചത്. വിഡിയോ 93,000ൽ ലധികം പേരാണ് കണ്ടത്.

content highlights: “You Can Be President”: Kamala Harris’ Chat With Grandniece Wins Internet