24 മണിക്കൂറിനിടെ രാജ്യത്ത് 46232 പേർക്ക് കൊവിഡ്; മരണം 564

India covid updates today

രാജ്യത്ത് 24 മണിക്കൂറിനിടെ 46232 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 9050598 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 564 മരണം കൂടി സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിച്ച് മരണപെട്ടവരുടെ എണ്ണം 132726 ആയി. 8478124 പേരാണ് ഇതിനോടകം കൊവിഡ് മുക്തി നേതിയത്. 49715 പേരും കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് രോഗമുക്തി നേടിയത്.

നവംബർ 20 വരെ 130657808 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 1066022 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കർണാടകയും ആന്ധ്രാപ്രദേശുമാണ് രോഗബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്രക്ക് തൊട്ടുപിന്നിലുള്ളത്.

Content Highlights; India covid updates today