രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; 24 മണിക്കൂറിനിടെ 44,376 രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച്ച രാജ്യത്ത് സ്ഥിരീകരിച്ച കേസുകളെക്കാള്‍ 6,401 കേസുകളുടെ വര്‍ദ്ധനവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,376 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ പരാജ്യത്തെ ആകെ കേസുകള്‍ 92.22 ലക്ഷമായി വര്‍ദ്ധിച്ചു.

481 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 1.34 ലക്ഷമായി ഉയര്‍ന്നു.
നിലവില്‍ 4.44 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 86.42 ലക്ഷം പേര്‍ രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഡല്‍ഹിയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 6224 പേര്‍ക്ക്. മഹാരാഷ്ട്രയില്‍ 5439 പേര്‍ക്കും കേരളത്തില്‍ 5420 പേര്‍ക്കും 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചു.

Content Highlight: Covid India Update