Home Kerala അനിൽ നമ്പ്യാരുടെ പേര് പറഞ്ഞ് സ്വർണ്ണക്കടത്ത് കേസ് വഴി തിരിച്ച് വിടാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് കെ...

അനിൽ നമ്പ്യാരുടെ പേര് പറഞ്ഞ് സ്വർണ്ണക്കടത്ത് കേസ് വഴി തിരിച്ച് വിടാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

സ്വർണക്കടത്ത് കേസ് വഴി തിരിച്ചു വിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നെതെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. അനിൽ നമ്പ്യാരുടെ പേരു പറഞ്ഞ് സ്വർണക്കടത്ത് കേസ് മുഖ്യമന്ത്രി വഴി തിരിച്ചു വിടുകയാണെന്നും കേസിൽ അനിൽ നമ്പ്യാർ കാണിച്ച മാന്യത പോലും മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലക്കെതിരെയും രൂക്ഷ വിമർശനമാണ് കെ സുരേന്ദ്രൻ ഉന്നയിച്ചത്. സംസ്ഥാനത്തെ പ്രതിപക്ഷം പരാജയമാണെന്നും പ്രതിപക്ഷ നേതാവിന്റെ തലച്ചോറിന് തകരാറാണ്, ഏറ്റെടുത്ത സമരമെല്ലാം പരാജയമാണെന്നും കെ സുരേന്ദ്രൻ ആരേപിച്ചു. പിഎസ്സി ഉദ്യോഗാർത്ഥി ജീവനൊടുക്കേണ്ടി വന്ന സാഹചര്യം ഉണ്ടാക്കിയത് സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയുമാണ്. പിണറായി വിജയനെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

Content Highlights; k surendran against pinarayi vijayan in gold smuggling case