Home India ‘എൻഡിഎ എന്നാൽ നോ ഡാറ്റ എവെയ്‍ലബിള്‍’; മോദി സർക്കാരിനെ വിമർശിച്ച് ശശി തരൂർ

‘എൻഡിഎ എന്നാൽ നോ ഡാറ്റ എവെയ്‍ലബിള്‍’; മോദി സർക്കാരിനെ വിമർശിച്ച് ശശി തരൂർ

കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങൾ മുതൽ കർഷക ആത്മഹത്യ വരെയുള്ള കണക്കുകൾ ലഭ്യമല്ലെന്ന് പറഞ്ഞ മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. എൻഡിഎ എന്നാൽ നോ ഡാറ്റ എവെയ്‍ലബിള്‍ ആണെന്ന് ശശി തരൂർ വിമർശിച്ചു.

കുടിയേറ്റ തൊഴിലാളികളെ കുറിച്ചും കർഷക ആത്മഹത്യയെ കുറിച്ചും കൃത്യമായ കണക്കില്ല. സാമ്പത്തിക ഉത്തേജനത്തെ കുറിച്ച് തെറ്റായ വിവരങ്ങൾ. കോവിഡ് മരണങ്ങളെ കുറിച്ച് സംശയാസ്പദമായ കണക്കുകൾ, ജിഡിപി വളർച്ചയെ കുറിച്ചാണെങ്കിൽ തെളിവില്ലാത്ത വിവരങ്ങൾ. സർക്കാർ എൻഡിഎയ്ക്ക് പുതിയ അർത്ഥം നൽകിയിരിക്കുന്നു എന്നാണ് തരൂർ ട്വീറ്റ് ചെയ്തത്.

കൊറോണ വൈറസ് മൂലം ജോലി നഷ്ടമായവരുടെ എണ്ണവും കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവർത്തകരുടെ വിവരങ്ങൾ, രാജ്യത്താകെ ഉള്ള പ്ലാസ്മ ബാങ്കുകളുടെ എണ്ണം, ലോക്ക്ഡൌണിൽ ജീവൻ നഷ്ടപെട്ട കുടിയേറ്റ തൊഴിലാളികളുടെ എണ്ണം തുടങ്ങിയ വിവരങ്ങളൊന്നും കൈവശമില്ലെന്നായിരുന്നു. മോദി സർക്കാർ പാർലമെന്റിലെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞത്.

Content Highlights; NDA means no data available; shashi tharoor