Home Kerala ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപെട്ട് നാല് കോടി രൂപയുടെ കമ്മീഷൻ ഇടപാടുകൾ നടന്നതായി വിജിലൻസ്

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപെട്ട് നാല് കോടി രൂപയുടെ കമ്മീഷൻ ഇടപാടുകൾ നടന്നതായി വിജിലൻസ്

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപെട്ട് നാല് കോടി രൂപയുടെ കമ്മീഷൻ ഇടപാട് നടന്നതായി വിജിലൻസ് കണ്ടെത്തൽ. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപെട്ട് കമ്മീഷൻ ഇടപാടുകൾ നടന്നതായി ആരോപണം ഇതിനു മുൻപും ഉയർന്നിരുന്നു. എന്നാൽ ആദ്യമായാണ് അന്വേഷണ ഏജൻസി ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

സന്തോഷ് ഈപ്പൻ സന്ദീപ് നായർ, സരിത്ത് എന്നിവരുടെ ബാങ്ക് രേഖകൾ പരിശോധിച്ചപ്പോഴാണ് കമ്മീഷൻ ഇടപാട് നടന്നതായി വിജിലൻസ് വ്യക്തമാക്കിയത്. യൂണിടാകും യുഎഇ കോൺസുലേറ്റും തമ്മിൽ ലൈഫ് മിഷൻ കരാർ ഒപ്പിട്ടതിന്റെ പിറ്റേ ദിവസം ഏഴര കോടി രൂപ ആദ്യ ഗഡുവായി യുഎഇ കോൺസുലേറ്റിന്റെ ഏക്കൌണ്ടിലേക്ക് വന്നതായി വിജിൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പിറ്റേ ദിവസമാണ് ഏഴര കോടിയിൽ നിന്നും നാല് കോടി 20 ലക്ഷൺ രൂപ സന്ദീപിന്റെ അക്കൌണ്ടിലെത്തിയത്. ഇതിൽ നിന്നും 60 ലക്ഷം രൂപയാണ് സന്ദീപ് പിൻവലിച്ചിട്ടുള്ളത്. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴിയിലും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.

യൂണിടാക്കിലെ മുന്‍ ജീവനക്കാരനായ യദു സുരേന്ദ്രനും ആറ് ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പണം ലഭിച്ചില്ലെന്ന് ഇന്നലെ മൊഴി എടുത്തപ്പോൾ അദ്ധേഹം വ്യക്തമാക്കി. സന്ദീപിന്റെ അക്കൌണ്ടിൽ നിന്നുെ പിൻവലിച്ച 3 കോടി ആറ് ലക്ഷം രീപ ആർക്ക് കൊടുത്തു എന്ന കാര്യത്തിൽ കൂടുതൽ തെളിവ് വിജിലൻസിന് ലഭ്യമായിട്ടില്ല. അതേസമയം 3 കോടി 60 ലക്ഷം രൂപ യുഎഇ കോൺസുലേറ്റ് ജനറലിന് ദുബായിൽ കൊണ്ടുപോയി കൈമാറിയതായി സ്വപ്ന പറഞ്ഞപവെന്നും സന്തോഷ് ഈപ്പന്റെ മൊഴിയിലുണ്ട്. എന്നാൽ ഇക്കാര്യത്തിലും തെളിവുകൾ ലഭിച്ചിട്ടില്ല. പണം സന്ദീപും സ്വപ്നയും പങ്കിട്ടിരിക്കാമെന്നാണ് വിജിലൻസ് സംശയിക്കുന്നത്.

Content Highlights; 4.20 crore as commission for Vadakkanchery Life Mission project