Home India ശിവസേനയുടെ ആരാധകനല്ല, എന്നാൽ താക്കറെയുടെ ഓഫീസിൻ്റെ പ്രവർത്തനം ഹൃദയത്തിൽ തൊടുന്നതാണ്; പ്രശാന്ത് ഭൂഷൺ

ശിവസേനയുടെ ആരാധകനല്ല, എന്നാൽ താക്കറെയുടെ ഓഫീസിൻ്റെ പ്രവർത്തനം ഹൃദയത്തിൽ തൊടുന്നതാണ്; പ്രശാന്ത് ഭൂഷൺ

ശിവസേനയെ പിന്തുണച്ച് സുപ്രീം കോടതി  മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ. ശിവസേനയുടെ ആരാധകനല്ലെങ്കിലും മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെയുടെ ഓഫീസിൻ്റെ പ്രവർത്തനങ്ങൾ ഹൃദയത്തിൽ തൊടുന്നതാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിഞ്ഞു.

ഞാനൊരിക്കലും ശിവസേനയുടെ ആരാധകനായിട്ടില്ല. എന്നാൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ശേഷം ഉദ്ധവ് താക്കറെ അദ്ദേഹത്തിൻ്റെ ഓഫീസ് പ്രവർത്തിപ്പിക്കുന്ന രീതി ഹൃദയത്തിൽ തൊടുന്നതാണ്. പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനേക്കാൾ ബിജെപിക്ക് താൽപര്യം സംസ്ഥാനങ്ങളിലെ സർക്കാരുകളെ മറിച്ചിടുന്നതിനാണെങ്കിൽ അരാജകത്വമാകും ഫലമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. ഉദ്ധവിൻ്റെ ഈ പ്രസ്താവനയുടെ വാർത്തയുടെ ലിങ്ക് പങ്കുവെച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്. 

2019 നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം മത്സരിച്ച ശിവസേന മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് സഖ്യം വിടുകയും എൻസിപിയും കോൺഗ്രസുമായി ചേർന്ന് മഹാവികാസ് അഖാഡി എന്ന സഖ്യം ഉണ്ടാക്കി സർക്കാർ രൂപികരിക്കുകയുമായിരുന്നു. 

content highlights: Prashant Bhushan tweet on supporting Shiv sena