Home Kerala തദ്ദേശ തെരഞ്ഞെടുപ്പ്; കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം അനുവദിക്കാൻ മന്ത്രിസഭ തീരുമാനം

തദ്ദേശ തെരഞ്ഞെടുപ്പ്; കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം അനുവദിക്കാൻ മന്ത്രിസഭ തീരുമാനം

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം അനുവദിക്കാൻ മന്ത്രിസഭ തീരുമാനം. അവസാന ഒരു മണിക്കൂറാണ് കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ പ്രത്യേകം അനുവദിക്കുക. ഇതിനായി ഓർഡിനൻസ് കൊണ്ടുവരാനും മന്ത്രിസഭ യോഗത്തിൽ തീരുമാനമായി.

കൊവിഡ് രോഗികൾക്ക് വോട്ടെടുപ്പ് നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ തപാൽ ബാലറ്റിന് അപേക്ഷിക്കാൻ സാധിക്കും. അതിന് ശേഷം കൊവിഡ് ബാധിക്കുന്നവർക്ക് പ്രത്യേകം അനുവദിച്ച സമയത്തായിരിക്കും വോട്ട് ചെയ്യാൻ സാധിക്കുക. പിപിഇ കിറ്റ് അടക്കമുള്ള സജ്ജീകരണങ്ങൾ ഇതിനായി ഏർപ്പെടുത്തും. കൊവിഡ് ബാധിച്ച് ചികിത്സയയിൽ കഴിയുന്നവർക്ക് മാത്രമല്ല ക്വാറൻ്റീനിലുള്ളവർക്കും വോട്ട് ചെയ്യാൻ അവസരമുണ്ടാവും. 

content highlights: govt gives chances for voting covid patients in local polls