Home Kerala കിഫ്ബിയെ എതിർക്കാതിരുന്നത് വികസനത്തിന് തടസ്സം നിൽക്കേണ്ടെന്ന് കരുതി; സർക്കാരിനെ വിമർശിച്ച് പികെ കുഞ്ഞാലിക്കുട്ടി

കിഫ്ബിയെ എതിർക്കാതിരുന്നത് വികസനത്തിന് തടസ്സം നിൽക്കേണ്ടെന്ന് കരുതി; സർക്കാരിനെ വിമർശിച്ച് പികെ കുഞ്ഞാലിക്കുട്ടി

കിഫ്ബി വിവാദത്തിൽ സർക്കാരിനെതിരെ വിമർശനവുമായി പികെ കുഞ്ഞാലിക്കുട്ടിഎംപി രംഗത്ത്. വികസനത്തിന് തടസം നിൽക്കേണ്ട എന്ന് കരുതിയാണ് തുടക്കത്തിൽ കിഫ്ബിയെ യുഡിഎഫ് എതിർക്കാതിരുന്നതെന്ന് പികെ കുഞ്ഞാലികുട്ടി പറഞ്ഞു.

ഓഡിറ്റ് ഇല്ലാതെ മുന്നോട്ട് പോകുന്നതിനെ നേരത്തെ തന്നെ പ്രതിപക്ഷ വിമർശിച്ചിരുന്നു. യുഡിഎഫ് അധികാരത്തിൽ വന്നാൽ കിഫ്ബി ഇതേപടി തുടരണോ എന്ന് യുഡിഎഫ് ചർച്ച ചെയ്യും. വിമർശിക്കുന്നവർക്ക് ഫണ്ടില്ല എന്ന് പറയാൻ ഇത് പാർട്ടി ഫണ്ടല്ല എന്നും പൊതു ഫണ്ടാണെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി ലീഡറിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.

Content Highlights; PK Kunjalikkuty criticize the government