Home Kerala എംപി സ്ഥാനം രാജിവെയ്ക്കും; നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കുഞ്ഞാലികുട്ടി

എംപി സ്ഥാനം രാജിവെയ്ക്കും; നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കുഞ്ഞാലികുട്ടി

മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ സ കുഞ്ഞാലികുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്. എം പി സ്ഥാനം രാജി വെക്കുമെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് എംപി സ്ഥാനം രാജിവെക്കുന്നത്. കുഞ്ഞാലികുട്ടിയും എംകെ മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കും.

നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ലോക്സഭ ഉപ തിരഞ്ഞെടുപ്പും വരും വിധമാകും രാജി നല്‍കുക എന്നതാണ് സൂചന. തീരുമാനം പൂർണമായും പാർട്ടിയുടേതാണെന്ന് കുഞ്ഞാലികുട്ടി പ്രതികരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഏറ്റ തോൽവിയെ കുറിച്ച് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങളെ കുറിച്ചും ചർച്ച ചെയ്യാനാണ് ലീഗ് നേതൃയോഗം ചേർന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് മത്സരിച്ച് ജയിച്ചാണ് കുഞ്ഞാലികുട്ടി പാർലമെന്റിലേക്ക് പോയത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന് മുസ്ലിം ലീഗ് നേതൃത്വം വ്യക്തമാക്കിയിരുന്നു.

Content Highlights; PK Kunjalikuty come Kerala politics