Home Kerala 51കാരി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്; ഭര്‍ത്താവ് കസ്റ്റഡിയില്‍ 

51കാരി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്; ഭര്‍ത്താവ് കസ്റ്റഡിയില്‍ 

തിരുവനന്തപുരം കാരക്കോണത്ത് സ്ത്രീ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയെന്നു പൊലീസ്. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി (51)യാണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെയാണ് ശാഖയെ കാരക്കോണം ത്രേസ്യാപുരത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ക്രിസ്തുമസ് ദീപാലങ്കാരത്തിൽ നിന്ന് ഷോക്കേറ്റെന്നായിരുന്നു അരുണിൻ്റെ മൊഴി.

എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. ക്രിസ്മസ് അലങ്കാര ലൈറ്റുകള്‍ സ്ത്രീയുടെ ശരീരത്തില്‍ ഉണ്ടായിരുന്നതായി കുടുംബം പറയുന്നു. ആശുപത്രിയിലെത്തിക്കുമ്പോള്‍ ശാഖക്ക് ജീവനുണ്ടായിരുന്നില്ല. പുലര്‍ച്ചെ വീട്ടില്‍വച്ച് ഷോക്കേറ്റു എന്നാണ് അരുണ്‍ പറഞ്ഞത്. ഡോക്ടര്‍മാര്‍ ചില സംശയം ഉന്നയിച്ചതോടെ ആശുപത്രിയില്‍നിന്ന് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീട്ടില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ വ്യക്തമാകു എന്ന് പൊലീസ് പറഞ്ഞു. രണ്ട് മാസം മുമ്പാണ് ശാഖയും അരുണും വിവാഹിതരായത്.

content highlights: 51-year-old woman electrocuted, husband held custody