Home Kerala മോഹനന്‍ വൈദ്യരുടെ ചികിത്സയില്‍ ഒന്നരവയസ്സുകാരി മരണപ്പെട്ടു

മോഹനന്‍ വൈദ്യരുടെ ചികിത്സയില്‍ ഒന്നരവയസ്സുകാരി മരണപ്പെട്ടു

കൊല്ലം; നാട്ടുവൈദ്യന്‍ മോഹനന്‍ വൈദ്യരുടെ ചികിത്സയിലുണ്ടായിരുന്ന ഒന്നര വയസ്സുകാരി മരണപ്പെട്ടതായി ഡോക്ടറുടെ വെളിപ്പെടുത്തല്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അവസാന വർഷ പീഡിയാട്രിക് റെസിഡൻറായ  ഡോ. വിപിന്‍ കളത്തിലാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ കാര്യം പുറത്തു വിട്ടത് .

പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന ജനിതക സംബന്ധമായ രോഗത്തിന് അടിമയായിരുന്ന കുട്ടിയുടെ മാതാപിതാക്കള്‍ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ മോഹനന്‍ വൈദ്യരെക്കുറിച്ചറിഞ്ഞ് കൊല്ലത്തെ വൈദ്യരുടെ ചികിത്സ കേന്ദ്രത്തില്‍ എത്തുകയും,തൂടര്‍ന്ന് വൈദ്യരുടെ നിര്‍ദേശ പ്രകാരം മോഡേണ്‍ മെഡിസിന്‍ പൂര്‍ണ്ണമായി ഉപേക്ഷിച്ച കുട്ടിയുടെ നില ഒരാഴ്ച്ച കൊണ്ട് അതീവ ഗുരുതരമാവുകയും ചെയ്തു. പിന്നീട് തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ എത്തിയ കുട്ടി മരണത്തിന് കീഴ്‌പ്പെടുകയുമായിരുന്നു.

ഭക്ഷണക്രമത്തിലൂടെയും മരുന്നുകളിലൂടെയും ഒരു പരിധി വരെ മുന്‍പോട്ട് ജീവിക്കുമായിരുന്ന കുട്ടി ഇത്ര പെട്ടന്ന് മരണത്തിലേട്ട് തളളിവിട്ടത് മോഹനന്‍ വൈദ്യരുടെ ചികിത്സ കൊണ്ട് മാത്രമാണെന്നും അശാസ്ത്രീയരായ ഇത്തരം വ്യാജ വൈദ്യന്മാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഡോ. വിപിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

NO COMMENTS