കൊറോണ ചികിത്സിക്കാമെന്ന വാഗ്ദാനവുമായി എത്തിയ മോഹനൻ വൈദ്യരെ തടഞ്ഞ് ആരോഗ്യ വകുപ്പും പോലീസും

covid 19; police stopped mohanan vaidyar at thrissur

കൊറോണയടക്കമുള്ള ഏത് രോഗത്തിനും ചികിത്സ നൽകാമെന്ന വാഗ്ദാനവുമായി പട്ടിക്കാട് സെൻ്ററിലെ ഉഴിച്ചിൽ കേന്ദ്രത്തിലെത്തിയ മോഹനൻ വോദ്യരെ ആരോഗ്യ വകുപ്പും പോലീസും ചേർന്ന് തടഞ്ഞു. ആയുർവേദ ഡോക്ടർമാരുടെ ക്ഷണം സ്വീകരിച്ച് ഉപദേശം കൊടുക്കാനെത്തിയതാണെന്നും ചികിത്സിക്കാനെത്തിയതല്ല എന്നുമാണ് മോഹനൻ വൈദ്യരുടെ വാദം. ഇയാൾ നേരിട്ട് ചികിത്സിക്കാത്തതിനാൽ അറസ്റ്റ് രേഖപെടുത്തിയിട്ടില്ല. ഡിഎംഒയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും സംഘവും എസിപിയുടെ നേതൃത്വത്തിൽ പോലീസ് സംഘവും ചോദ്യം ചെയ്യുകയാണ്.

Content Highlights; covid 19; police stopped mohanan vaidyar at thrissur