Home INTERNATIONAL ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവർ 2.86 ലക്ഷം കടന്നു; അമേരിക്കയിൽ മരണം 81,724 ആയി

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവർ 2.86 ലക്ഷം കടന്നു; അമേരിക്കയിൽ മരണം 81,724 ആയി

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2.86 ലക്ഷം കടന്നു. 287,293  പേരാണ് കൊവിഡ് ബാധിച്ച് ലോകത്താകമാനം മരിച്ചത്. 4,254,778 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 1,527,109 പേർക്ക് രോഗം ഭേദമായി. ഏറ്റവും കൂടുതൽ മരണം അമേരിക്കയിലാണ്. 81,724 പേരാണ് അമേരിക്കയിൽ ഇതുവരെ മരിച്ചത്. ബ്രിട്ടനിൽ മരണം മുപ്പത്തിരണ്ടായിരത്തി അറുപത്തിയഞ്ചായി. ഇറ്റലിയിൽ 30,739 പേരും സ്പെയിനിൽ 26,744 പേരും ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചു. 

അമേരിക്കയിൽ ഇതുവരെ 1,385,834 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. റഷ്യയിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. 221,344 പേർക്കാണ് റഷ്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 2,009 പേർ ഇവിടെ മരിച്ചിട്ടുണ്ട്. ബ്രിട്ടണിൽ മരണസംഖ്യ നിരക്ക് കുറഞ്ഞു വരുന്നുണ്ട്. 32,065 മരണങ്ങളാണ് ഇതുവരെ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

content highlights: global covid cases update

NO COMMENTS