Home Entertainment പബ്ജി പകരം പുതിയ മൾട്ടി പ്ലയർ ഗെയിമുമായി നടൻ അക്ഷയ് കുമാർ

പബ്ജി പകരം പുതിയ മൾട്ടി പ്ലയർ ഗെയിമുമായി നടൻ അക്ഷയ് കുമാർ

പബ്ജിയടക്കമുള്ള 118 ചൈനീസ് ആപ്പുകളുടെ നിരോധനത്തിനു പിന്നാലെ പുതിയ മൾട്ടി പ്ലയർ ഗെയിമുമായി നടൻ അക്ഷയ് കുമാർ രംഗത്തെത്തി. ഫൗജി എന്നാണ് ഗെയിമിന് പേരു നൽകിയിരിക്കുന്നത്. ഫിയർലെസ് ആന്റ് യുണൈറ്റഡ് ഗാർഡ്സ് എന്നതിന്റെ ചുരുക്ക പേരാണ് ഫൗജി. ഗെയിമിന്റെ ഫസ്റ്റ് ലുക്കും താരം പങ്കു വെച്ചിട്ടുണ്ട്. പ്രധാന മന്ത്രി മന്ത്രി നരേന്ദ്ര മോദയുടെ ആത്മ നിർഭർ പദ്ധതിയുടെ ഭാഗമായാണ് പുതിയ ഗെയിം അവതരിപ്പിച്ചിരിക്കുന്നത്.

വിനോദത്തിനു പുറമേ പട്ടാളക്കാരുടെ ത്യാഗങ്ങളെ കുറിച്ച് അറിയാനും ഗെയിമിലൂടെ സാധിക്കുമെന്ന് താരം പറഞ്ഞു. ഗെയിമിൽ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം ഭാരത് ക വീർ ട്രസ്റ്റിന് സംഭാവനയായി നൽകുമെന്നും അക്ഷയ് കുമാർ പറഞ്ഞു. അതേസമയം ഗെയിമിന്റെ ഫസ്റ്റലുക്കിലെ ചിത്രം കോപ്പിയടിച്ചതാണെന്നും ഇന്റർനെറ്റിൽ ഇതിനു മുൻപേ തന്നെ ഈ ചിത്രം ലഭ്യമാണെന്നുമുള്ള വിവാദവും ഉയരുന്നുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് ഗെയിമിന്റെ നിർമാതാക്കൾ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

Content Highlights; bollywood actor akshay kumar introduces fau-g new game replacing pub-g tweets firstlook