ഫൌജി ഗെയിം ജനുവരി 26 ന് പുറത്തിറക്കും; ട്രെയിലർ വീഡിയോ പങ്കു വെച്ച് അക്ഷയ് കുമാർ

FAU G game launch date revealed by Akshay Kumar

ഇന്ത്യൻ നിർമിത ഷൂട്ടിങ് ഗെയിമായ ഫൌജി ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ പുറത്തിറക്കുമെന്ന് ബോളിവുഡ് താരം അക്ഷയ് കുമാർ. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഒരു ട്രെയിലർ വീഡിയോയും പങ്കു വെച്ചാണ് അക്ഷയ് കുമാർ തീയ്യതി വെളിപെടുത്തിയത്. നേരത്തെ ഒക്ടോബറിൽ ഫൌജി ഗെയിം അവതരിപ്പിക്കും എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഗെയിം നിർമാതാക്കളായ എൻകോർ ഗെയിംസിൽ നിന്നും കൃത്യമായി തീയ്യതി നിശ്ചയിച്ചിരുന്നില്ല.

പബ്ജി ഗെയിം ഇന്ത്യയിൽ നിരോധിക്കപെട്ട് ദിവസങ്ങൾക്കുള്ളിൽ അക്ഷയ് കുമാർ തന്നെയാണ് ഫൌജി എന്ന ഇന്ത്യൻ നിർമിത ഗെയിമിനെ കുറിച്ച് ആതദ്യം വെളിപെടുത്തുന്നത്. ഡിസംബർ മുതൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഗെയിം പ്രീ രജിസ്ട്രേഷനായി എത്തിയിരുന്നു. ഫൌജി ഗെയിമിന്രെ ചില ചിത്രങ്ങളും ആനിമേറ്റഡ് വീഡിയോ ടീസറുകളും മാത്രമാണ് ഇതുവരെ പുറത്ത് വന്നിട്ടുള്ളത്.

Content Highlights; FAU G game launch date revealed by Akshay Kumar