പബ്ജിക്ക് ബദലായി മർട്ടിപ്ലെയർ വാർ ഗെയിം ‘ഫൗജി’ ഗൂഗിൽ പ്ലേ സ്റ്റോറിൽ റിലീസായി

FAU-G ‘Made in India’ Gaming App is Available in the play store

പബ്ജിയുടെ ഇന്ത്യൻ ബദൽ എന്ന അവകാശവാദവുമായി എത്തുന്ന മർട്ടിപ്ലെയർ വാർ ഗെയിം ഫൗജി ഗൂഗിൽ പ്ലേ സ്റ്റോറിൽ റിലീസ് ചെയ്തു. 460 മെഗാബെെറ്റ് സെെസിലുള്ള ഗെയിമിൻ്റെ ഇപ്പോഴത്തെ റേറ്റിംഗ് 4.6 ആണ്. 60000നു മുകളിൽ ഉപഭോക്താക്കൾ ഗെയിം റേറ്റ് ചെയ്തിട്ടുണ്ട്. വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ പബ്ജി നിരോധിച്ചതിന് പിന്നാലെയാണ് ബംഗളൂരു കേന്ദ്രമായുള്ള എൻകോർ ഗെയിംസ് കമ്പനി ഫൗജി ഗെയിം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. മാസങ്ങൾക്കുള്ളിൽ പുറത്തിറക്കുമെന്നായിരുന്നു എൻകോർ ഗെയിംസ് കോ ഫൌണ്ടർ വിശാൽ ഗൊണ്ടാൽ പറഞ്ഞിരുന്നത്.

20 കോടിയിലധികം ആളുകൾ ഗെയിം ഡൌൺലോഡ് ചെയ്യുമെന്നാണ് പ്രതീക്ഷ. ഗെയിമിൻ്റെ ആദ്യ ലെവൽ ഗാൽവാൻ താഴ്വരയിലെ ഇന്ത്യ-ചെെന ഏറ്റുമട്ടലിനെ അടിസ്ഥാനമാക്കിയിട്ടുള്ളതായിരിക്കും എന്നാണ് റിപ്പോർട്ട്. ഫിയർലെസ് ആൻഡ് യുണെെറ്റഡ് ഗാർഡ്സ് എന്നതിൻ്റെ ചുരുക്കപ്പേരാണ് ഫൗജി. ഗെയിമിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൻ്റെ 20 ശതമാനം തുക ഭാരത് കെ വീർ ട്രസ്റ്റിലേയ്ക്കായിരിക്കുമെന്ന് അറിയിച്ചുണ്ട്. 

content highlights: FAU-G ‘Made in India’ Gaming App is Available in the play store