Home India രാജ്യത്ത് 24 മണിക്കൂറിനിടെ 73272 കൊവിഡ് കേസുകൾ; 926 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 73272 കൊവിഡ് കേസുകൾ; 926 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ പുതിയതായി 73272 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 926 പേരാണ് ഇന്നലെ മാത്രം മരണപെട്ടത്. 6979424 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആകെ മരണം 107416 ആയി. 883185 പേരാണ് ഇപ്പോൾ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ലോകത്ത് യുഎസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് ഇന്ത്യയിലാണ്.

ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 70 ലക്ഷം പിന്നിട്ടു. 37089652 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്ന് വോൾഡോ മീറ്ററും ജോൺസ്ഹോപ്കിൻസ് സർവകലാശാലയും പുറത്തു വിടുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. 1072087 പേരാണ് മരണപെട്ടത്. 27878042 പേർ രോഗമുക്തി നേടിയതായും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. പ്രതിദിന രോഗികളുടെ എണ്ണത്തിലും മരണത്തിലും ഇന്ത്യയാണ് മുന്നിലുള്ളത്.

Content Highlights; india covid updates today