Home India 24 മണിക്കൂറിനിടെ രാജ്യത്ത് 50129 പേർക്ക് കൂടി കൊവിഡ്; മരണം 578

24 മണിക്കൂറിനിടെ രാജ്യത്ത് 50129 പേർക്ക് കൂടി കൊവിഡ്; മരണം 578

രാജ്യത്ത് 24 മണിക്കൂറിനിടെ 50129 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 578 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7864811 ആയി. മരണസംഖ്യ 118537 ഉം ആയി. നിലവിൽ 668154 സജീവ കേസുകളാണുള്ളത്.

ഒക്ടോബർ 24 വരെയുള്ള കണക്കുകൾ പ്രകാരം 102523469 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. ശനിയാഴ്ച മാത്രം 1140905 സാമ്പിളുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിനിടെ 62077 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 7078123 ആയി.

Content Highlights; india covid updates today