Home India 24 മണിക്കൂറിനിടെ രാജ്യത്ത് 49881 കൊവിഡ് ബാധിതർ; 517 മരണം

24 മണിക്കൂറിനിടെ രാജ്യത്ത് 49881 കൊവിഡ് ബാധിതർ; 517 മരണം

രാജ്യത്ത് ഇന്നലെ 49881 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 517 മരണമാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8040203 ആയി. മരണം 120527 ആയി വർധിച്ചു. നിലവിൽ 603687 പേരാണ് ചികിത്സയിൽ കഴിയുന്നത്. 7315989 പേരാണ് രോഗമുക്തി നേടിയത്. 

ബുധനാഴ്ച വരെ 106563440 പരിശോധനകളും ബുധനാഴ്ച മാത്രം 1075760 സാമ്പിളുകളും പരിശോധനക്കായി ശേഖരിച്ചതായി ഐസിഎംആർ അറിയിച്ചു. ബുധനാഴ്ചയും കേരളത്തിലാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചത്. 8790 കേസുകളാണ് കേരളത്തിൽ ബുധനാഴ്ച റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ 6738 ഉം ഡൽഹിയിൽ 5673 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. 

Content Highlights; india covid updates today