Home India തമിഴ്നാട് കൃഷിവകുപ്പ് മന്ത്രി ആർ ദൊരൈക്കണ്ണ് കൊവിഡ് ബാധിച്ച് മരിച്ചു

തമിഴ്നാട് കൃഷിവകുപ്പ് മന്ത്രി ആർ ദൊരൈക്കണ്ണ് കൊവിഡ് ബാധിച്ച് മരിച്ചു

തമിഴ്നാട്ടിലെ കൃഷി വകുപ്പ് മന്ത്രി ആർ ദൊരൈക്കണ്ണ് കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ രാത്രി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. ഒക്ടോബർ 13 നാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായ മന്ത്രിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

എഐഡിഎകെ നേതാവായിരുന്ന ദൊരൈക്കണ്ണ് മൂന്ന് തവണ എംഎൽഎയായി തിരഞ്ഞടുക്കപെട്ടിട്ടുണ്ട്. തഞ്ചാവൂരിലെ പാപനാശത്ത് നിന്നാണ് തെരഞ്ഞെടുക്കപെട്ടത്. തമിഴ്നാടിനെ സംബന്ധിച്ച് തീരാനഷ്ടമാണ് അദ്ദേത്തിന്‍റെ വിയോഗമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Content Highlights; tamilnadu agriculture minister dies of covid