Home India 82 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ

82 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 45230 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 496 പേർ കൊവിഡ് ബാധിച്ച് മരണപെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ 8550 ന്റെ കുറവാണുണ്ടായിട്ടുള്ളത്. മരണങ്ങളുടെ എണ്ണത്തിലും കുറവ് കാണിക്കുന്നുണ്ട്.

ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8229313 ആയി. 122607 പേരാണ് ഇതുവരെ മരണപെട്ടത്. നിലവിൽ 561908 പേർകൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരാണ്. ലോകത്ത് യുഎസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ആകെയുള്ള മരണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

Content Highlights; india covid updates today