Home India 98 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ

98 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ

ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 30005 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 98 ലക്ഷം കടന്നു. 9836775 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.ഇന്നലെ 442 പേർ മരണപെട്ടതോടെ ആകെ കൊവിഡ് മരണം 142628 ആയി. രാജ്യത്ത് നിലവിൽ 359819 സജീവ രോഗികളാണുള്ളത്.

9324328 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 33494 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗ വിമുക്തരായത്. ആഗോള തലത്തിലെ കൊവിഡ് രോഗികളുടെ എണ്ണം ഏഴ് കോടി കടന്നു. ലോകത്ത് 70131911 പേർക്ക് ഇതുവരെ കൊവിഡ് ബാധിക്കുകയും 1592486 പേർ മരണപെടുകയും ചെയ്തു.

Content Highlights; India covid updates today