Home India രാജ്യത്ത് 11,649 പേര്‍ക്കു കൂടി കൊവിഡ്; 90 മരണം

രാജ്യത്ത് 11,649 പേര്‍ക്കു കൂടി കൊവിഡ്; 90 മരണം

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,649 പേര്‍ക്കു കൂടി കൊവിഡ്  സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,09,16,589 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 90 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ 1,55,732 പേർ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ മാത്രം 9,489 പേര്‍ രോഗമുക്തി നേടി. 

രാജ്യത്ത് ഇതിനോടകം 1,06,21,220  പേര്‍ കൊവിഡില്‍ നിന്ന് മുക്തി നേടിയിട്ടുണ്ട്. നിലവില്‍ 1,39,637  സജീവ കേസുകളാണുള്ളത്. രാജ്യത്ത് ഇതിനോടകം 82,85,295 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 14 വരെയുള്ള കണക്കുകള്‍ പ്രകാരം 20,67,16,634 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ഇന്നലെ മാത്രം 4,86,122 സാമ്പിളുകള്‍ പരിശോധിച്ചതായും ഐ.സി.എം.ആര്‍. പറഞ്ഞു

content highlights: India reports 11,649 new cases