Home INTERNATIONAL ഇറാഖിലെയും സിറിയയിലെയും സൈനിക കേന്ദ്രങ്ങൾക്കു നേർക്ക് യുഎസ് വ്യോമാക്രമണം

ഇറാഖിലെയും സിറിയയിലെയും സൈനിക കേന്ദ്രങ്ങൾക്കു നേർക്ക് യുഎസ് വ്യോമാക്രമണം

ഇറാഖിലെയും സിറിയയിലെയും സൈനിക കേന്ദ്രങ്ങൾക്കു നേരെ യുഎസ് ആക്രമണം. ഇറാൻ്റെ പിന്തുണയോടു കൂടി പ്രവർത്തിക്കുന്ന, ഷിയ തീവ്രവാദി സംഘടനയെന്ന് യുഎസ് വിശേഷിപ്പിക്കുന്ന കതായ്ബ് ഹിസ്ബുള്ളയുടെ ആയുധ സംഭരണ ശാലകൾക്കു നേർക്കാണ് യുഎസ് ആക്രമണം നടത്തിയത്.

വ്യോമാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടെന്നാണ് ഇറാഖിൻ്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട്. സിറിയൻ അതിർത്തിയോടു ചേർന്നുള്ള ഇറാഖിലെ അൽ ഖൈം ജില്ലയിലാണ് ഞായറാഴ്ച ആക്രമണം നടന്നത്. സംഭവത്തെ ഇറാഖ് പ്രസിഡൻ്റ് ബർഹം സാലിഹ് അപലപിച്ചു.

ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് തുടർച്ചയായി ആക്രമണങ്ങൾ നടത്തിയിരുന്ന കതായ്ബ് ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് യുഎസ് നടത്തുന്ന ആദ്യ പ്രത്യാക്രമണമാണിത്. ആക്രമണം നടത്തുന്നതിനു മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പേർ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൽ നിന്ന് അനുമതി വാങ്ങിയിരുന്നു.

Content highlight; US airstrikes hit sites linked Iran Iraq Syria

NO COMMENTS