2015 ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കുന്നതിനായി പിന്തുണ പ്രഖ്യപിച്ച് അമേരിക്ക

us backs iran revival of nuclear deal

2015ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നയതന്ത്ര നീക്കം തുടരുന്നു. യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾക്ക് അമേരിക്ക പിന്തുണ ആവർത്തച്ചു. അന്യായമായി അടിച്ചേൽപിച്ച ഉപരോധം പിൻവലിക്കേണ്ടത് പ്രശ്നപരിഹാര ചർച്ചക്ക് നിർബന്ധമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് പറഞ്ഞു. പൂർണമായല്ലെങ്കിൽ തന്നെയും ഇറാനുമേലുള്ള ഉപരോധത്തിൽ ഇളവ് നൽകാൻ സന്നദ്ധമാണെന്ന് അമേരിക്ക അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

കൂടാതെ ഉപരോധത്തിൽ ഇളവ് നൽകാൻ സന്നദ്ധമാണെന്ന് യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾക്ക് മുമ്പാകെ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്. ഇറാനുമായി നയതന്ത്ര നീക്കം തന്നെയാണ് ഗുണം ചെയ്യുകയെന്ന് ബൈഡൻ പ്രതികരിച്ചതായി യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സള്ളിവൻ പറഞ്ഞു. എന്നാൽ ചർച്ചയുടെ പുരോഗതി ഇറാന്റെ തുറന്ന സമീപനത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന് അമേരിക്ക വ്യക്തമാക്കി.

Content Highlights;  us backs iran revival of nuclear deal