അമേരിക്കയിൽ നിന്ന് 1,000 കോടിക്ക് ആയുധ ശേഷിയുള്ള ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ

ചൈനയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആയുധസജ്ജമായ 30 യുഎസ് ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ പദ്ധതിയിടുന്നു. പാകിസ്താന്റെയും ചൈനയുടെയും ഭാഗത്തുനിന്നുള്ള വെല്ലുവിളികൾ നേരിടുന്നതിനായി കരയിലും കടലിലും പ്രതിരോധം ശക്തമാക്കാനാണിത്. മൂന്ന് ബില്യണ്‍ ഡോളര്‍ (ഏകദേശം 21000 കോടി രൂപ) ചെലവിട്ട് 30 എംക്യൂ-9ബി പ്രഡേറ്റര്‍ ഡ്രോണുകള്‍ സാന്തിയാഗോയിലെ ജനറല്‍ ആറ്റോമിക്‌സില്‍ നിന്നു വാങ്ങാനുള്ള നടപടികളാണു പുരോഗമിക്കുന്നത്. നിലവില്‍ നിരീക്ഷണങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഡ്രോണ്‍ ഉപയോഗിക്കുന്നത്.

ഇന്ത്യൻ മഹാമുദ്രത്തിലും തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലും ചൈനയുടെ സ്വാധീനത്തെ നേരിടാൻ അമേരിക്കയുടെ പ്രതിരോധതന്ത്ര പങ്കാളിയായി ഇന്ത്യ ഉയർന്നുവരുന്നതിന്റെ സൂചനകൂടിയാണിതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എംക്യൂ-9ബി പ്രഡേറ്റര്‍ ഡ്രോണുകള്‍ക്ക് 1,700 കിലോ ആയുധങ്ങള്‍ വഹിച്ച് 48 മണിക്കൂര്‍ പറക്കാന്‍ ശേഷിയുള്ളവയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധക്കപ്പലുകളുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നാവികസേനയ്ക്ക് ഈ ഡ്രോണുകള്‍ കരുത്തു പകരും. ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ തര്‍ക്കപ്രദേശത്തുള്ള ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യം വയ്ക്കാന്‍ സൈന്യത്തിന് എളുപ്പമാകുകയും ചെയ്യും. 

content highlights: India To Buy First US Armed Drones At $3 Billion To Counter China, Pak