രാജ്യത്ത് 3,60,960 പേർക്ക് കൂടി കോവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 1,79,97,267 ആയി. കോവിഡ് മരണസംഖ്യ രണ്ട് ലക്ഷം കടന്നു. 3293 പേർ കൂടി മരിച്ചതോടെ ആകെ മരണം 2,01,187 ആയി. ഇന്നലെ 2,61,162 പേർ കൂടി രോഗമുക്തരായി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,48,17,371 ആണ് .

നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,48,17,371 ആണ്. ഇന്നലെ 17,23,912 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ഇതുവരെ പരിശോധിച്ച സാംപിളുകളുടെ എണ്ണം 28,27,03,789 ആണ്.

Content Highlights: India reports 3,60,960 new COVID–19 cases, 3293 death