രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം തുടരുന്നു; 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 3,79,257 പേർക്ക്

India covid updates today

രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 3,79,257 പേർക്കാണ്. 3,645 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 2,69,507 പേർ രോഗ മുക്തി നേടി. ഇന്ത്യയിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ഇതു വരെയുള്ളതിൽ ഏറ്റവും ഉയർന്ന കൊവിഡ് കണക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.

ഇന്നലെ 3,60,960 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെങ്കിൽ ഇന്ന് 3.79 ലക്ഷം കടന്നു. മരണ നിരക്കും ഉയർന്നു തന്നെയാണ്. ഇതുവരെ 1,83,76,524 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ച ത്. ഇതിൽ 1,50,86,878 പേർ രോഗ മുക്തി നേടി. കൊവിഡ് ബാധിച്ച് ആകെ മരണം 2,04,832 ആയി. നിലവിൽ 30,84,814 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

Content Highlights; india covid updates today