കള്ളക്കടത്ത് സംഘത്തെ നിയന്ത്രിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണക്കടത്തിനെ കുറിച്ച് എം ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ആളുകൾക്കും അറിയാമായിരുന്നുവെന്ന് സ്വപ്ന മൊഴി നൽകിയതായി ഇഡി കോടതിയെ അറിയിച്ചതിന് പിന്നാലെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം
മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക പ്രവർത്തനങ്ങളുടെ താവളമായി മാറി. സ്വർണ്ണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളപ്പണം വെളുപ്പിക്കുന്നു. വികസന പദ്ധതികൾ കള്ളക്കടത്ത് സംഘത്തിന് ചോർത്തി നൽകി. മുഖ്യമന്ത്രി ഇനിയും അധികാരത്തിൽ കടിച്ചുതൂങ്ങരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പരസ്പരം പിന്താങ്ങുന്നത് പലതും ഒളിക്കാനാണെന്നും അഴിമതി പിടിക്കപ്പെടുമെന്നായപ്പോഴാണ് കേന്ദ്ര ഏജൻസികൾക്കെതിരെ സമരത്തിന് ഇറങ്ങിയതെന്നും ചെന്നിത്തല ആരോപിച്ചു. മന്ത്രിസഭ തന്നെ സമരത്തിന് ഇറങ്ങുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. ഐടി അറ്റ് സ്കൂൾ പദ്ധതിയിലും ഹെെടെക് സ്കൂൾ പദ്ധതിയിലും അഴിമതിയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
content highlights: Chief Minister’s office controlled smugglers alleges Ramesh Chennithala