ഇരട്ടവോട്ടുള്ളവരെ വിലക്കണം; ചെന്നിത്തല ഹൈക്കോടതിയില്‍

Ramesh Chennithala

ഇരട്ടവോട്ടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. ഇരട്ടവോട്ടുള്ളവരെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന് ചെന്നിത്തല ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ ഇരട്ടവോട്ടുകള്‍ മരവിപ്പിക്കുന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിയമ തടസമുണ്ടെന്ന പശ്ചാത്തലത്തിലാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇരട്ടവോട്ട് മരവിപ്പിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇരട്ടവോട്ട് റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ഇരട്ടവോട്ടുകള്‍ സ്ഥിരീകരിച്ച കമ്മീഷന്‍ ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ വേഗത്തിലാക്കുക എന്നത് കൂടി ചെന്നിത്തല കോടതിയെ സീപിച്ചതിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്.

content highlights: Ramesh Chennithala Approached High Court on Bogus Vote