രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനെതിരെ സിപിഎമ്മും നിയമസഭ സെക്രട്ടറിയും നൽകിയ ഹർ‍ജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

hc verdict on ed appeal today

രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനെതിരെ സിപിഎമ്മും നിയമസഭ സെക്രട്ടറിയും നൽകിയ ഹർ‍ജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ച നടപടി ചട്ട വിരുദ്ധമാണെന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്.

എന്നാൽ നിയമ മന്ത്രാലയത്തിന്‍റെ ശുപാര്‍ശകള്‍ കമ്മിഷന്‍റെ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്നും കേരളത്തില്‍ ഒഴിവ് വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറയിച്ചി്ട്ടുണ്ട്. രാജ്യസഭാംഗങ്ങൾ പിരിയും മുമ്പ് തന്നെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുമെന്ന കമ്മീഷൻ നിലപാട് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.

Content Highlights; high court will consider the pettition regarding rajyasabha