Home India ഖുശ്ബു അറസ്റ്റിൽ

ഖുശ്ബു അറസ്റ്റിൽ

ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനുസ്മൃതിയുടെ പേരിൽ സ്ത്രീകളെ അപമാനിച്ചെന്നാരോപിച്ച് വി.സി.കെ നേതാവ് തിരുമാവളവൻ എം.പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനായി ചിദംബരത്തേക്ക് പോകുന്ന വഴിക്കാണ് ഖുശ്ബുവിനെ അറസ്റ്റ് ചെയ്തത്. ഖുശ്ബു തന്നെയാണ് അറസ്റ്റ് ചെയ്ത കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്

കൊവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് പൊലീസ് വാനിൽ കയറ്റിയ ചിത്രവും ഖുശ്ബു പോസ്റ്റ് ചെയ്തിട്ടുണ്ട്. സമരത്തിന് നേരത്തെ തന്നെ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. കോൺഗ്രസിൽ നിന്ന് രാജിവെച്ച് ഖുശ്ബു ബിജെപിയിൽ ചേർന്നത് അടുത്തിടെയാണ്. ബിജെപി വക്താവ് സംപിത് പത്രയുൾപ്പെടെ പങ്കെടുത്ത ചടങ്ങിലായിരുന്നു ഖുശ്ബു പാർട്ടി അംഗത്വം സ്വീകരിച്ചത്. 

content highlights: Actress Khushbu Arrested