ആത്മാർത്ഥമായി രാഷ്ട്രസേവനം നടത്തണമെങ്കിൽ ബിജെപിയിൽ തന്നെ ചേരണമെന്ന് മെട്രോമാൻ ഇ ശ്രീധരൻ

e sreedharan no longer electon commision icon of kerala

ആത്മാർത്ഥമായി രാഷ്ട്ര സേവനം നടത്തണമെങ്കിൽ ബിജെപിയിൽ തന്നെ ചേരണമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചങ്ങരംകുളത്ത് വിജയ യാത്രയുടെ മലപ്പുറം ജില്ലാ സമാപന സമ്മേളനത്തിലാണ് ശ്രീധരൻ ബിജെപിയിൽ ചേർന്നത്.

‘ ഇന്ന് എന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറക്കുകയാണ്. കഴിഞ്ഞ 67 വർഷമായി സർക്കാറിൽ പല തസ്തികകളിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. 18 മാസം കൊണ്ട് പുതുക്കിപ്പണിയേണ്ട പാലാരിവട്ടം പാലം അഞ്ചരമാസം കൊണ്ട് പൂർത്തീകരിക്കുകയാണ്. ആ പണി അടുത്തയാഴ്ചയിൽ കഴിഞ്ഞ് പാലം തുറന്നു കൊടുക്കും. 67 വർഷത്തെ ദേശ സേവനത്തിന് ശേഷം കേരളത്തിൽ എന്തെങ്കിലും സേവനം ചെയ്യാമോ എന്ന ആശയം എനിക്കുണ്ടായി. അതിന് അനുസരിച്ചാണ് ബിജെപിയിൽ ചേരാൻ തീർച്ചപ്പെടുത്തിയത്. കാരണം ആത്മാർത്ഥമായി ദേശത്തെ സേവിക്കണമെങ്കിൽ ബിജെപിയുടെ കൂടെ നിൽക്കുക തന്നെ വേണം’ – സുരേന്ദ്രൻ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ശ്രീധരനെ ഹാരമണിയിച്ച് സ്വീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രീധരൻ ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്നാണ് സൂചന.

Content Highlights; e sreedharan joined bjp