തിരഞ്ഞെടുപ്പ് കമ്മീഷൻ ഐക്കണായിരുന്ന മെട്രോമാൻ ശ്രീധരനെ ആ പദവിയിൽ നിന്നും ഒഴിവാക്കി

e sreedharan no longer electon commision icon of kerala

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണായിരുന്ന മെട്രോമാൻ ഇ ശ്രീധരനെ ആ പദവിയിൽ നിന്നും ഒഴിവാക്കി. ബി.ജെ.പി.യിൽ ചേർന്നതോടെയാണിത്. പകരം ക്രിക്കറ്റ് താരം സഞ്ജു സാംസണെ ഐക്കണായി ഉൾപ്പെടുത്തി.

ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് ഐക്കണായി തിരഞ്ഞെടുത്തിരുന്ന ഗായിക കെ.എസ്. ചിത്ര നിയമസഭാ തിരഞ്ഞെടുപ്പിലും തുടരും. ചിത്രയെയും ശ്രീധരനെയും നിയമസഭാ തിരഞ്ഞെടുപ്പിലും അതേപദവിയിൽ നിലനിർത്താൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ തീരുമാനിച്ചിരുന്നു.

പോസ്റ്ററുകളിലും മറ്റും രണ്ടുപേരുടെയും ചിത്രങ്ങളും ഉപയോഗിച്ചു. പുതിയ സാഹചര്യത്തിൽ ശ്രീധരന്റെ ചിത്രം ഉൾപ്പെടുത്തിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോസ്റ്ററുകളുമറ്റും ഉപയോഗിക്കരുതെന്നും ജില്ലാവരണാധികാരികൾക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്.

Content Highlights; e sreedharan no longer electon commision icon of kerala