എൻ്റെ എല്ലാ മൂല്യങ്ങളുടെയും അടിത്തറ ആർ.എസ്.എസ്;  ഇ.ശ്രീധരന്‍

E. Sreedharan joined bjp

വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ ആര്‍.എസ്.എസുകാരനായിരുന്നുവെന്ന് ഇ.ശ്രീധരന്‍. തന്റെ എല്ലാ മൂല്യങ്ങളുടെയും അടിത്തറ അതാണ്. മറ്റ് പാര്‍ട്ടികളില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ ചില നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതിനുള്ള ക്രെഡിറ്റ് ശൈലജ ടീച്ചര്‍ക്കുള്ളതാണ്. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും ഇ.ശ്രീധരന്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയ്ക്കെതിരേയും ഇ.ശ്രീധരന്‍ പ്രതികരിച്ചു.  

കിഫ്ബിയാണ് കേരളത്തിന് ഏറ്റവുമധികം ദ്രോഹം ചെയ്തിരിക്കുന്നത്. കിഫ്ബി കടമെടുത്ത പണമെല്ലാം ആര് വീട്ടും. ഓരോ കേരളീയന്റെയും തലയില്‍ 1.2ലക്ഷം കടമാണുള്ളത്. കിഫ്ബി കടം വാങ്ങി ചെയ്ത പണികള്‍ ഒന്നും ലാഭകരമല്ല. ഇ.ശ്രീധരന്‍ ആരോപിച്ചു. പ്രളയം ഉണ്ടായതിന്റെ കാരണം കണ്ടുപിടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. പ്രളയം ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് ചെയ്യണമെന്ന് കണ്ടെത്തണമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

content highlights: E. Sreedharan against the state government