“ടെര്‍മിനേറ്റര്‍- ഡാര്‍ക്ക് ഫേറ്റ്” നവംബറില്‍ തീയറ്ററുകളിലെത്തും

‘ടെര്‍മിനേറ്റര്‍ 2: ജഡ്ജ്‌മെന്റ് ഡേ’യുടെ പുറകെ അടുത്ത ഭാഗവുമായി നിര്‍മാതാവ് ജെയിംസ് കാമറോണ്‍ തിരിച്ചെത്തുന്നു. ടെര്‍മിനേറ്റര്‍: ഡാര്‍ക്ക് ഫേറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം നിര്‍വഹിക്കുന്നത് ‘ഡെഡ് പൂള്‍’ സംവിധായകന്‍ ടിം മില്ലറാണ്. ലിന്റ ഹാമില്‍ട്ടണ്‍, അര്‍ണോള്‍ഡ് ഷ്വാര്‍സെനെഗര്‍ എന്നിവര്‍ സാറാ കോണര്‍, ടി-800 എന്നീ കഥാപാത്രങ്ങളായി ടെര്‍മിനേറ്റര്‍: ഡാര്‍ക്ക് ഫേറ്റില്‍ തിരിച്ചു വരുന്നു. ‘ടെര്‍മിനേറ്റര്‍ 2: ജഡ്ജ്‌മെന്റ് ഡേ’യുടെ തുടര്‍ച്ചയായാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മാക്കന്‍സി ഡേവിസ്, നടാലിയ റെയിസ്, ഗബ്രിയേല്‍ ലൂണ, ഡീഗോ ബൊണെറ്റ എന്നിവരും ചിത്രത്തിലെത്തുന്നു.

പാരാമൗണ്ട് പിച്ചര്‍ കോര്‍പ്പറേഷനാണ് ചിത്രം അവതരിപ്പിക്കുന്നത്. ഡാര്‍ക്ക് ഫേറ്റിന്റെ ട്രെയിലര്‍ യൂടുബിൽ ഇതിനോടകം ഹിറ്റായി. ചിത്രം ഈ വര്‍ഷം നവംബര്‍ ഒന്നിന് തീയറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here