ഭാരം കുറയ്ക്കാൻ പെെനാപ്പിളോ ?

ആന്‍റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയതാണ് പൈനാപ്പിള്‍. വൈറ്റമിന്‍ സി, മംഗനീസ് തുടങ്ങി ധാരാളം പോഷകമൂല്യങ്ങളും ഇതിലുണ്ട്. ചര്‍മത്തിനും മുടിക്കും സൗന്ദര്യത്തിനും ആരോഗ്യത്തിനും പൈനാപ്പിള്‍ നല്ലതാണ്. അതോടൊപ്പം ഭാരം കുറയ്ക്കാനും മികച്ചതാണത്രേ. ഫാറ്റ് തീരെ ഇല്ലാത്ത പഴവര്‍ഗമാണ് പൈനാപ്പിള്‍. 165 ഗ്രാം പൈനാപ്പിളില്‍ കാലറി 82 ആണ്. പൊട്ടാസ്യം 120mg യും ഫാറ്റ് പൂജ്യവും ആണ്. വളരെ കുറഞ്ഞ അളവിലാണ് പൈനാപ്പിളില്‍ ഷുഗര്‍ അടങ്ങിയിരിക്കുന്നത്. സോല്യൂബിള്‍ ഫൈബര്‍ ധാരാളം അടങ്ങിയ പൈനാപ്പിള്‍ അതുകൊണ്ടുതന്നെ ദഹനത്തെ മെല്ലെയാക്കും. ഇതാണ് പൈനാപ്പിള്‍ കഴിച്ചാല്‍ വണ്ണം കുറയുമെന്ന് പറയാന്‍ കാരണം.

പതിയെയുള്ള ദഹനം ഭാരം കുറയ്ക്കും. ജലാംശം ധാരാളമുള്ള പൈനാപ്പിള്‍ കഴിക്കുന്നത്‌ ഡിഹൈഡ്രേഷന്‍ വരാതെ കാക്കും. വര്‍ക്ക്‌ ഔട്ട്‌ ചെയ്യുന്നതിനു മുന്‍പും ആഹാരത്തിനു തൊട്ടു മുൻപുമൊക്കെ പൈനാപ്പിള്‍ കഴിക്കുന്നത്‌ വിശപ്പു കുറയ്ക്കുകയും ക്ഷീണം അകറ്റുകയും ചെയ്യും.
Bromelain എന്ന എന്‍സൈം അടങ്ങിയതാണ് പൈനാപ്പിള്‍. ഇത് പ്രോട്ടീന്‍ മെറ്റബോലൈസിങിനു സഹായിക്കും. ഇത് ബെല്ലി ഫാറ്റ് പുറംതള്ളാന്‍ ഉപകരിക്കും. അതുപോലെ പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന നല്ല കാര്‍ബോഹൈഡ്രേറ്റ് ശരീരസൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ കാര്‍ബോഹൈഡ്രേറ്റ് അമിതമായി ഉള്ളിലെത്താതെ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും.

ധാരാളം പൊട്ടാസ്യം അടങ്ങിയ ഫലമാണ് പൈനാപ്പിള്‍. ഇത് ശരീരത്തിലെ അമിത രക്തസമ്മര്‍ദം ഒഴിവാക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ പൈനാപ്പിള്‍ ദിവസവും കഴിക്കുന്നത് കാന്‍സര്‍, ഹൃദ്രോഗം, വാതം എന്നിവയില്‍ നിന്നു സംരക്ഷണവും നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here